Latest Updates

 
പലര്‍ക്കും  പുതുവത്സര തീരുമാനങ്ങള്‍ കൂടുതല്‍ ഭക്ഷണക്രമവും ആരോഗ്യബോധവും ആയിത്തീരുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ഭക്ഷണ ശീലങ്ങള്‍ മാറ്റാനും ആഗ്രഹിക്കുന്നത് ഒരിക്കലും മാറ്റിവയ്‌ക്കേണ്ട കാര്യമല്ല.  2022-ല്‍ തന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയ സെലിബ്രിറ്റികളില്‍ ഓപ്ര വിന്‍ഫ്രിയും ഉള്‍പ്പെടുന്നു.

 തന്റെ ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും പഴക്കമുള്ള ഒരു കേക്ക് ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന വിന്‍ഫ്രിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ഫ്രിഡ്ജ് വൃത്തിയാക്കുകയാണെന്നാണ് 67-കാരിയാ ടെലിവിഷന്‍ സെലിബ്രിറ്റിയുടെ കുറിപ്പ്. 

ഭീമാകാരമായ കേക്ക് കഷണം ബിന്നിലേക്ക് എറിയുന്നതിനിടയില്‍ വിന്‍ഫ്ര പറയുന്നു

ശരീരഭാരം നിയന്ത്രിക്കുന്ന വെയിറ്റ് വാച്ചേഴ്,് എന്ന പരിപാടിയുടെ ഡയറക്ടറും അവതാരകയും കൂടിയാണ് ഓപ്ര വിന്‍ഫ്രി. ''നിങ്ങളില്‍ പലരും റീസെറ്റിന് തയ്യാറാണെന്ന് എനിക്കറിയാം... ട്രാക്കില്‍ തുടരാന്‍  വെയിറ്റ് വാച്ചേഴ്‌സ് എന്ന പരിപാടി എന്നെ സഹായിക്കുന്നു. ഞാന്‍ എന്താണ് കഴിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അവബോധത്തിന്റെ ഒരു തലവും അതില്‍ നിന്ന് ലഭിക്കുന്നു.  അതാണ് ഞാന്‍ എങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ നിയന്ത്രണത്തിലേക്ക് എത്താന്‍ എന്നം എന്നെ സഹായിക്കുന്നത്. അതിനാല്‍, നമുക്ക് നമ്മുടെ ദിവസം ഒരുമിച്ച് തുടങ്ങാം.. നാളെയല്ല, അടുത്ത തിങ്കളാഴ്ചയല്ല, അടുത്ത ആഴ്ചയല്ല - ഇന്ന് നമ്മുടെ ദിവസം ഒരുമിച്ച് ആയിരിക്കട്ടെ,'' 

https://www.instagram.com/p/CYkZFf8DWbB/

Get Newsletter

Advertisement

PREVIOUS Choice